| Friday, 6th October 2017, 5:20 pm

'ആധാര്‍ പണവും ചോര്‍ത്തുന്നു'; പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്തതിനു പിന്നാലെ പണം നഷ്ടമാകുന്നെന്ന പരാതിയില്‍ ദല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

ഡിജിറ്റല്‍ പരിജ്ഞാനം കുറവുള്ളവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നവരില്‍ അധികം പേരുമെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള 30 ബാങ്കുകളില്‍ സ്മാര്‍ട്ട് ഫോണ്‍ മുഖാന്തരം ഇടപാട് നടത്താവുന്ന പദ്ധതിയാണ് യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് പദ്ധതി. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വന്ന ശേഷം 30 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ ഏജന്‍സിയിലെ സൈബര്‍ ഉദ്യോഗസ്ഥനായ കിസ്‌ലെ ചൗധരി പറയുന്നു.


Also Read: താന്‍ വട്ടനാണെന്നാണ് കേരളത്തിലെ പലരും പറയുന്നത്; കോടിയേരി ഒരിക്കലും സിംഹത്തെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം


ഫോണ്‍ വഴി വെരിഫിക്കേഷനാണെന്നു പറഞ്ഞ് ആധാര്‍ നമ്പര്‍ ചോദിച്ചു വിളിക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും അക്കൗണ്ടില്‍ നിന്നും പണം ഇവര്‍ പിന്‍വലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ആധാര്‍ ബന്ധപ്പെടുത്തിയുള്ള തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആധാര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പരാതി നിലനില്‍ക്കേയാണ് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു എന്നുള്ള പരാതിയും വ്യാപകമാകുന്നത്.

We use cookies to give you the best possible experience. Learn more