| Sunday, 23rd March 2014, 6:23 pm

മോഡിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദല്‍ഹി പോലീസ്; സുരക്ഷാ ഭീഷണിയില്ലെന്ന് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ജയ്പൂരില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയ പശ്ചാതലത്തിലാണ് മോഡിക്ക് സുരക്ഷ കൂട്ടണമെന്ന് ദല്‍ഹി പാലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍ നരേന്ദ്ര മോഡിക്ക് ഒരു തരത്തിലുള്ള സുരക്ഷ ഭീഷണിയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. മോഡിക്ക് ശക്തമായ സുരക്ഷ നേരത്തെ ഒരുക്കിയിട്ടുണ്ടെന്നും മോഡിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെയടുക്കല്‍ വന്ന ബി.ജെ.പിയുടെ നേതാക്കളോട് താന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.

നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിയല്ലെന്നും ഷിന്‍ഡെ പറഞ്ഞു.

We use cookies to give you the best possible experience. Learn more