| Tuesday, 5th November 2019, 8:25 pm

ഉന്നതര്‍ ഇടപെട്ടു; അഭിഭാഷകര്‍ക്കെതിരെയുള്ള ദല്‍ഹി പൊലീസിന്റെ സമരം അവസാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ തീസ് ഹസാരി കോടതി പരിസരത്ത് പൊലീസ്- അഭിഭാഷക സംഘര്‍ഷം നടന്നതിന് പിന്നാലെ പൊലീസ് നടത്തിവന്ന് സമരം അവസാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പിലാണ് സമരം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. റോഡ് ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിടാനും തീരുമാനിച്ചു.

സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ ദേവേഷ് ശ്രീവാസ്തവ ചൊവ്വാഴ്ച വൈകീട്ട് പറഞ്ഞിരുന്നു. പരിക്കേറ്റ പൊലീസുകാര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ സെക്രട്ടറിയോട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീസ് ഹസാരി കോംപ്ലക്‌സിനുള്ളിലെ പാര്‍ക്കിംഗ് തര്‍ക്കമാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകന്‍ തന്റെ കാര്‍ ലോക്കപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് പ്രശ്നം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more