| Sunday, 27th March 2022, 4:14 pm

'മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുക്കളുടെ അവകാശം'; സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ദല്‍ഹി നജഫ്ഗഡ് സ്വദേശി വിപുല്‍ സിങിനെതിരെയാണ് പൊലിസ് കേസെടുത്തത്. മുസ് ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുക്കളുടെ അവകാശമാണ് എന്നാണ് ഇയാള്‍ പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലായിരുന്നു പോസ്റ്റ്. എന്നാല്‍ പിന്നീട് ഈ പോസറ്റ് വിപുല്‍ ഡിലീറ്റ് ചെയ്തു.

ഇയാളുടെ പോസ്റ്റിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തകയായ നബിയ ഖാന്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. വിപുലിന്റെ കാര്‍ നമ്പര്‍ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നബിയ വിഷയം പൊലിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

നബിയ ഖാന്റെ ട്വീറ്റിന് മറുപടിയായി ‘കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദല്‍ഹി പൊലിസ് ട്വീറ്റ് ചെയ്തു.

Content Highlights: Delhi Police Takes Note of Complaint Over Rape, Murder Threat on Social Media Against Muslim Women

We use cookies to give you the best possible experience. Learn more