ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ നടന്ന പരിപാടിക്ക് നേരേ പോലീസ് നടപടി. തൊഴിലുറപ്പ് തൊഴിലാളികളുടെ ദേശീയ കൂട്ടായ്മയായ എന്‍.ആര്‍.ഇ.ജി.എ സംഘര്‍ഷ് മോര്‍ച്ച ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് നടപടി. ആക്ടിവിസ്റ്റുകളായ ജീന്‍ ഡ്രെസെ, റിച്ച സിങ് എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു.
Delhi police abruptly stopped Jean Dreze, Richa Singh, Com. Somnath and students at Delhi University while conducting a program at DU Arts Faculty on the ongoing attack on NREGA by the central government. pic.twitter.com/7z84lHznT7
— NREGA Sangharsh (@NREGA_Sangharsh) March 24, 2023
തൊഴിലുറപ്പ് പദ്ധതിയില്‍ ഓണ്‍ലൈന്‍ അറ്റന്‍ഡസ് നിര്‍ബന്ധമാക്കുകയും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പേയ്‌മെന്റ് സംവിധാനം നടപ്പാക്കിയതിനുമെതിരെ ആഴ്ചകളായി തൊഴിലാളികളും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ നടത്തി വരികയായിരുന്നു.
അമേരിക്കന്‍ സ്വദേശിയായ ഒരു വിദ്യാര്‍ഥിയടക്കം നിരവധി ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞു വെച്ചതായും സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പ്രതിഷേധക്കാര്‍ പറയുന്നു.
പാവപ്പെട്ട മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളില്‍, സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ പോലും ഭരണകൂടം നിഷേധിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ എന്നും, അതിന്റെ പേരില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ആക്ടിവിസ്റ്റുകളും തടയപ്പെടുന്നതിന്റെ യുക്തി എന്താണെന്നും എന്‍.ആര്‍.ഇ.ജി.എ സംഘര്‍ഷ് മോര്‍ച്ച ചോദിച്ചു. ജനാധിപത്യത്തിന് നേരേ നടക്കുന്ന കടന്നാക്രമണമാണിതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
Content Highlights: Delhi Police stopped the protest against the central government’s actions towards national employment guarantee scheme