ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന് പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസെടുത്തത്. കോളെജ് ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടയില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തു, വൈസ് ചാന്‍സിലറുടെ ഓഫീസ് ആക്രമിച്ചു തുടങ്ങിയവയാണ് പ്രധാന ആരോപണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ശനിയാഴ്ച്ച വിവേകാന്ദ പ്രതിമ തകര്‍ത്തുവെന്ന് കാണിച്ച് സ്വാമി വിവേകാനന്ദ സ്റ്റാച്യൂ കമ്മിറ്റി ചെയര്മാന് ബുദ്ധ സിംഗ് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആറ് പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവം നടന്നത് നവംബര്‍ നാലിനാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫീസ് അംഗീകരിക്കാനാവുന്നതല്ലെന്നതിനാല് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നു.