ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ച് പ്രതിരോധിക്കുന്നത് തടയാനായി വാളുകളും ഷീല്‍ഡുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന രീതിയിലാണ് വാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വാളുകളെക്കാള്‍ ഇരട്ടി നീളമുള്ളവയാണ് ഇവ.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതിയ മാറ്റത്തെപ്പറ്റി പ്രതികരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കര്‍ഷകര്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതിനായി മഹാത്മാ ഗാന്ധി എംപ്ലോയ്മെന്റ് ഗ്യാരന്റീ ആക്ടിന് കീഴില്‍ കാര്‍ഷിക വൃത്തിക്ക് ഒരു പ്രത്യേക ഫണ്ട് അനുവദിക്കണം,’ അദ്ദേഹം പറഞ്ഞു.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കര്‍ഷകരുടെ വരുമാനം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിളകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും കര്‍ഷകരുടെ വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ ഈ മേഖലയ്ക്ക് പുരോഗതിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Delhi Police prepared with ‘anti-sword squad