| Monday, 10th May 2021, 11:24 am

ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, സാക്ഷിമൊഴികള്‍ സുശീലിനെതിരെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂനിയര്‍ ഗുസ്തി താരവും മുന്‍ ദേശീയ ചാമ്പ്യനും ആയിരുന്ന സാഗര്‍ റാണയുടെ മരണത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദല്‍ഹി പൊലീസ്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സുശീല്‍ കുമാറിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിംഗ് സിദ്ധു പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ സമീപം രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെട്ടത്.

മറ്റ് ഗുസ്തിക്കാര്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും കൂട്ടരും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉണ്ട്. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.

സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിന്‍സ് ദാലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സംഘര്‍ഷത്തിന്റെ വീഡിയോയും ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi police issues Look-out-Circular against absconding Olympic medallist Sushil Kumar

We use cookies to give you the best possible experience. Learn more