ന്യൂദല്‍ഹി: ദസ്ന ദേവിക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നര്‍സിങ്ങാനന്ദ് സരസ്വതിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കശ്മീരി യുവാവിനെ ദല്‍ഹിയില്‍ അറസ്റ്റുചെയ്തു.
വിദ്വേഷപ്രസംഗങ്ങള്‍ നടത്തി ഒട്ടനവധി വിവാദത്തില്‍ അകപ്പെട്ട ആളാണ് നര്‍സിങ്ങാനന്ദ്.
കശ്മീരിലെ പുല്‍വാമ സ്വദേശിയായ ജാന്‍ മുഹമ്മദ് ദര്‍വിനെ ആണ് അറസ്റ്റ് ചെയ്തത്. നര്‍സിങ്ങാനന്ദിനെ കൊലപ്പെടുത്താനാണ് പുല്‍വാമയില്‍നിന്ന് ജാന്‍ ദല്‍ഹിയിലെത്തിയതെന്നും ഒരുവര്‍ഷത്തോളമായി പാക് സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും ദല്‍ഹി പൊലിസ് ആരോപിക്കുന്നു.
30 പിസ്റ്റളും തിരകളും രണ്ട് മാസികകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാവി നിറത്തിലുള്ള കുര്‍ത്ത, വെള്ള പൈജാമ, ചന്ദനം എന്നിവ അടക്കമുള്ള വസ്തുക്കള്‍ ഇയാളുടെ അടുത്തു നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Content Highlights: Delhi Police has arrested a resident of Pulwama, who was allegedly tasked by Pakistan-based Jaish-e-Mohammed to kill controversial Swami Yati Narsinghanand Saraswati