ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാത്തതില്‍ ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്ക ചതുര്‍വേദി.
നിരവധി കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ പൊലീസ് സുപ്രീം കോടതി ഇടപെട്ടപ്പോഴാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ചതുര്‍വേദി ട്വീറ്റ് ചെയ്തു.
So much has been written in the chargesheet by the Delhi Police yet the same police refused to file an FIR till the Supreme Court didn’t intervene. And despite the FIR and clear out of line behaviour did not think it fit to arrest him.
The MP still continues to throw his weight… pic.twitter.com/0vndRH9pAO— Priyanka Chaturvedi🇮🇳 (@priyankac19) July 15, 2023
‘കുറ്റപത്രത്തില്‍ ഒരുപാട് കാര്യങ്ങള്‍ രേഖപ്പെടുത്തിയ ദല്‍ഹി പൊലീസ് സുപ്രീം കോടതി ഇടപെടുന്നത് വരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയായിരുന്നു. എഫ്.ഐ.ആറും വ്യക്തമായ കാരണങ്ങളുമുണ്ടായിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. എം.പി ഇപ്പോഴും പശ്ചാത്താപമില്ലാതെ നടക്കുകയാണ്,’ അവര്‍ പറഞ്ഞു.