ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെതിരെ പൊലീസ് ചുമത്തിയ കുറ്റപത്രം ഫാമിലി മാന്റെ സ്‌ക്രിപ്റ്റ് പോലെയാണെന്ന് ഉമറിന്റെ അഭിഭാഷകന്‍ ത്രിദീപ് പായീസ്.
കുറ്റപത്രത്തില്‍ ‘രാജ്യദ്രോഹത്തിന്റെ ആചാര്യന്‍’ (ഉമര്‍ ഖാലിദിനെ പരാമര്‍ശിക്കുന്നത്) പോലുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ‘ നല്ല ഭാവന’യുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും പായീസ് പറഞ്ഞു.
ഫാമിലി മാന്റെ തിരക്കഥയല്ല കുറ്റപത്രമാണ് എഴുതുന്നതെന്ന് ദയവായി അന്വേഷണ ഉദ്യോഗസ്ഥന്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകളുടെ അഭാവം ഇല്ലാതാക്കാന്‍ പൊതുജനാഭിപ്രായം ഉണ്ടാക്കുകയും ആളുകളെ അന്യായമായി പ്രോസിക്യൂട്ട് ചെയ്യുകയാണെന്നും പായീസ് പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് ദല്‍ഹി പൊലീസ് വര്‍ഗീയതയുടെ നിറമടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.