ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. സബയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ബുധനാഴ്ച കെസെടുത്തത്.
യു.പിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാര്‍ പ്രചരണത്തെ ട്രോളി സബ നഖ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് കേസിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രവാചക നിന്ദയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര വിമര്‍ശങ്ങള്‍ക്ക് പിന്നാലെ മതവിദ്വേഷം നടത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്കെതിരെ കേസെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. ഇതിന്റെ ബാലന്‍സിംഗായിട്ടാണ് സബ നഖ്‌വിക്കെതിരെ കേസെടുത്തെതെന്ന വിമര്‍ശനവും ഇതിനോടകം ഉയരന്നുണ്ട്.
ബി.ജെ.പി മീഡിയ യൂണിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, പീസ് പാര്‍ട്ടി മുഖ്യവക്താവ് ഷദാബ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും സമാനമായ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Also, Will be off social media for a bit.
— Saba Naqvi (@_sabanaqvi) June 7, 2022