ന്യൂദല്‍ഹി: ജാമിയ നഗറില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡ് തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി എം.എല്‍.എയെക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. വ്യാഴാഴ്ചയാണ് ആംആദ്മി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൃത്യ നിര്‍വ്വഹണത്തില്‍ നിന്നും തടസപ്പെടുത്തിയെന്നാരോപിച്ചാണ് എം.എല്‍.എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ദല്‍ഹി മുന്‍ ന്യൂനപക്ഷ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ലാം ഖാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ജാമിയാ നഗറിലുമാണ് വ്യഴാഴ്ച എന്‍.ഐ.എ റെയ്ഡ് നടത്തിയത്.
സഫറുള്‍ ഇസ്‌ലാം ഖാന്റെ ചാരിറ്റി സെന്ററിലേക്കെത്തുകയായിരുന്ന കേന്ദ്ര ഏജന്‍സിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് എന്‍.ഐ.എ ഷാഹീന്‍ ബാഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അമാനത്തുള്‍ ഖാനും പ്രവര്‍ത്തകരും മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
ജമ്മു കശ്മീരിലെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് വഴിതിരിച്ച് വിടുന്ന ചില ട്രസ്റ്റുകളും എന്‍.ജി.ഒകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി നടത്തുന്ന റെയ്ഡില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍.ഐ.എ ദല്‍ഹി പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക