| Friday, 20th December 2019, 7:48 pm

ദല്‍ഹിയിലെ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ന്യൂദല്‍ഹിയില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹി ഗേറ്റിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചു.

മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന്‍ വൈശാഖ് ജയപാലന്‍ എന്നിവരെയാണ് പൊലീസ് തല്ലിയത്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂദല്‍ഹിയില്‍ ആസാദി മുഴക്കിയും എന്‍.ആര്‍.സി, സി.എ.എ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും വിദ്യാര്‍ത്ഥികളും ജനങ്ങളും പ്രതിഷേധിക്കുകയാണ്.

ഡി.സി.പി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അഗ്‌നിക്കിരയാക്കി.
ദല്‍ഹിയില്‍ രണ്ട് മെട്രോസ്റ്റേഷനുകള്‍ കൂടി അടച്ചിട്ടു. ഇതോടെ 17 മെട്രോസ്റ്റേഷനുകളാണ് ദല്‍ഹിയില്‍ അടഞ്ഞുകിടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിലും പ്രതിഷേധം കനക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് ആളുകള്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി.

We use cookies to give you the best possible experience. Learn more