'താങ്കള്‍ അന്ധനാണെങ്കില്‍ എന്തിന് സമരം ചെയ്യണം'; ജെ.എന്‍.യുവിലെ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് ദല്‍ഹി പൊലീസ്
national news
'താങ്കള്‍ അന്ധനാണെങ്കില്‍ എന്തിന് സമരം ചെയ്യണം'; ജെ.എന്‍.യുവിലെ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 10:05 pm

ജെ.എന്‍യുവില്‍ ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് ദല്‍ഹി പൊലീസ്. ശശി ഭൂഷന്‍ പാണ്ഡെ എന്ന വിദ്യാര്‍ത്ഥിയ്‌ക്കെതിരെയാണ് പൊലീസിന്റെ അതിക്രമം.

മനുഷ്യത്വരഹിതമായി തല്ലിച്ചതക്കുക മാത്രമല്ല പൊലീസ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ കാഴ്ചപരിമിതിയെ അപമാനിക്കുകയും ചെയ്തു. താങ്കള്‍ അന്ധനാണെങ്കില്‍ എന്തിന് സമരം ചെയ്യണം എന്ന് ചോദിച്ചാണ് പൊലീസിന്റെ അപമാനിക്കല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് ശശി ഭൂഷന്റെ നെഞ്ചില്‍ ചവിട്ടുകയും ഗ്രൗണ്ടിലൂടെ വലിച്ചിഴക്കുകയും ചെയ്‌തെന്ന് ജെ.എന്‍.യുവിലെ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ ഫോറം ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് എം.പിമാരായ ടി.എന്‍ പ്രതാപനും ഡാനിഷ് അലിയും ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ