| Friday, 14th May 2021, 10:11 pm

ബി.ജെ.പി എം.പി ഗൗതം ഗംഭീറും, വക്താവും സംശയത്തിന്റെ നിഴലില്‍; ആന്റി വൈറല്‍ മരുന്നിന്റെ വിതരണത്തില്‍ വിശദീകരണം തേടി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്റി വൈറല്‍ മരുന്നായ ഫാബി ഫ്‌ളൂ വിതരണം ചെയ്തത് സംബന്ധിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീറില്‍ നിന്ന് ദല്‍ഹി പൊലീസ് വിശദീകരണം തേടി.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗൗതം ഗംഭീറിനോട് വിശദീകരണം തേടിയത്.

എല്ലാ വിശദീകരണവും തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഗംഭീര്‍ പൊലീസ് നടപടിക്ക് പിന്നാലെ പ്രതികരിച്ചത്. തന്നാല്‍ ആവുംവിധം ദല്‍ഹിയെ സേവിക്കുമെന്നും ഗംഭീര്‍ അവകാശപ്പെട്ടു. ഗംഭീറിന് പുറമെ ബി.ജെ.പി വക്താവ് ഹരീഷ് കുറാനെയേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു.

ശ്രീനിവാസിനെ ചോദ്യം ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Delhi Police asks BJP MP Gautam Gambhir to explain distribution of Fabiflu from his office

We use cookies to give you the best possible experience. Learn more