ന്യൂദൽഹി: ലോക്ക് ഡൗണിന്റെ മറവിൽ വിദ്യാർത്ഥികൾക്കെതിരായ ദൽഹി പൊലീസിന്റെ വേട്ടയാടൽ തുടരുന്നു. ദൽഹി ജാമിഅ മില്ലിയ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിയെക്കൂടി ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.എസ്.ഐ. ഒ പ്രവർത്തകനായ ആസിഫ് തൻഹ ഇഖ്ബാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് സ്വദേശിയാണ് ആസിഫ്.
ദൽഹി കലാപക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ പൊലീസാണ് ആസിഫിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച്ച രാത്രിയോടെ ആസിഫിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നേരത്തെ ജാമിഅ സർവ്വകലാശാലയിലെ തന്നെ വിദ്യാർത്ഥികളായ സഫൂറ സർഗാറിനെയും, മീരാൻ ഹൈദറിനെയും പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തിരുന്നു. ഗർഭിണിയായ സഫൂറ സർഗാറിനെ അടക്കം കൊവിഡ് പശ്ചാത്തലത്തിൽ ജയിലിൽ അടച്ചതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു തീഹാർ ജയിലിൽ ഏകാന്ത തടവിലാണ് സഫൂറ സർഗാരിപ്പോൾ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക