ലോക്ക് ഡൗണിൽ വിദ്യാർത്ഥികൾക്കെതിരായ വേട്ടയാടൽ തുടരുന്നു; ജാമിഅ വിദ്യാർത്ഥി ആസിഫ് ഇഖ്ബാലിനെയും കസ്റ്റഡിയിലെടുത്ത് ദൽഹി പൊലീസ്
national news
ലോക്ക് ഡൗണിൽ വിദ്യാർത്ഥികൾക്കെതിരായ വേട്ടയാടൽ തുടരുന്നു; ജാമിഅ വിദ്യാർത്ഥി ആസിഫ് ഇഖ്ബാലിനെയും കസ്റ്റഡിയിലെടുത്ത് ദൽഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 10:52 am

ന്യൂദൽഹി: ലോക്ക് ഡൗണിന്റെ മറവിൽ വിദ്യാർത്ഥികൾക്കെതിരായ ദൽഹി പൊലീസിന്റെ വേട്ടയാടൽ തുടരുന്നു. ദൽ​ഹി ജാമിഅ മില്ലിയ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിയെക്കൂടി ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.എസ്.ഐ. ഒ പ്രവർത്തകനായ ആസിഫ് തൻഹ ഇഖ്ബാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് സ്വദേശിയാണ് ആസിഫ്.

ദൽഹി കലാപക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ പൊലീസാണ് ആസിഫിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച്ച രാത്രിയോടെ ആസിഫിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നേരത്തെ ജാമിഅ സർവ്വകലാശാലയിലെ തന്നെ വിദ്യാർത്ഥികളായ സഫൂറ സർ​ഗാറിനെയും, മീരാൻ ഹൈദറിനെയും പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തിരുന്നു. ​ഗർഭിണിയായ സഫൂറ സർ​ഗാറിനെ അടക്കം കൊവിഡ് പശ്ചാത്തലത്തിൽ ജയിലിൽ അടച്ചതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു തീഹാർ ജയിലിൽ ഏകാന്ത തടവിലാണ് സഫൂറ സർ​ഗാരിപ്പോൾ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക