| Thursday, 2nd November 2017, 10:46 pm

'കേന്ദ്രം പാമ്പും കോണിയും കളിക്കുന്നു'; നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുമ്പോള്‍ നിഷ്‌ക്രിയരായി ഇരിക്കാന്‍ സാധിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം നിയന്ത്രണാധീതമായി തുടരുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി. നഗരം ഒട്ടും സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും കേന്ദ്രം വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാതെ പാമ്പും കോണിയും കളിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വിധി പറയവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

അനുവദിച്ച 4227 പൊലീസുകാരില്‍ പകുതി പേരെ പോലും നിയമിക്കാതെയേയും ലോ ആന്റ് ഓര്‍ഡറും ക്രൈം അന്വേഷണവും രണ്ടായി തിരിക്കാത്തതിലും ദല്‍ഹി പൊലീസിനോട് കോടതി അതൃപ്തി രേഖപ്പെടുത്തി.

14000 അധികം പൊലീസുകാരെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രം വൈകിപ്പിക്കുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ” ഇത് പാമ്പും കോണിയും കളി പോലെയാണ്. വട്ടത്തില്‍ കിടന്നു കറങ്ങുകയാണ്. ഒരേ ഓര്‍ഡര്‍ തന്നെ വീണ്ടും വീണ്ടും കോടതി പാസാക്കുന്നു.” കോടതി പറഞ്ഞു.

“തീര്‍ച്ചയായും ദല്‍ഹി ഒരു സുരക്ഷിതമായ നഗരമല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുമ്പോള്‍ നിഷ്‌ക്രിയരായി ഇരിക്കാന്‍ സാധിക്കില്ല.” കോടതി പറയുന്നു.

We use cookies to give you the best possible experience. Learn more