ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ വോട്ട് ചെയ്തത് ആംആദ്മി പാര്‍ട്ടിക്ക്, കോണ്‍ഗ്രസിനല്ല; ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍
national news
ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ വോട്ട് ചെയ്തത് ആംആദ്മി പാര്‍ട്ടിക്ക്, കോണ്‍ഗ്രസിനല്ല; ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 10:29 am

ദല്‍ഹിയിലെ മുസ്‌ലിം വോട്ടര്‍മാര്‍ ദശകങ്ങളായി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അതില്‍ മാറ്റം വന്നിരുന്നു. ഇക്കുറിയും അതേ തരത്തിലാണ് മുസ്‌ലിം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 69 ശതമാനം മുസ്‌ലിം വോട്ടര്‍മാരും അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. 15 ശതമാനം മുസ്‌ലിം വോട്ടര്‍മാരാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള കാരണമായി അവര്‍ പറയുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യം ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തതെന്ന് അവര്‍ പറയുന്നു. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.

സംസ്ഥാനത്തെ ഒ.ബി.സി വോട്ടര്‍മാരില്‍ 54 ശതമാനം പേരും ബാല്‍മീകി വോട്ടര്‍മാരില്‍ 67 ശതമാനം പേരും ദളിത് വോട്ടര്‍മാരില്‍ 65 ശതമാനം പേരും ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത് എന്നും എക്‌സിറ്റ് പോള്‍ പറയുന്നു.