| Wednesday, 26th April 2017, 10:34 am

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് മുന്നേറ്റം; 181 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മുന്‍ തൂക്കം. നിലവില്‍ അധികാരത്തിലുള്ള ബി.ജെ.പി ഭരണ തുടര്‍ച്ച ഉറപ്പാക്കിയ തരത്തിലാണ് വാര്‍ഡുകളില്‍ മുന്നേറുന്നത്. ആദ്യ ഫല സൂചനകള്‍ അനുസരിച്ച് സ്ഥാനത്തെ ഭരണ കക്ഷിയായ എ.എ.പിയ്ക്ക് പ്രതീക്ഷിച്ച മുന്‍ തൂക്കം നേടാനായിട്ടില്ല.


Also read ‘കാരട്ടിനോടും യെച്ചൂരിയോടും ഇതേ ഭാഷയിലാണോ മണി സംസാരിക്കുക?’; വിദ്യാഭ്യാസമല്ല സംസ്‌കാരമാണ് ഭാഷാപ്രയോഗത്തിന്റെ അളവുകോല്‍: ജോയ് മാത്യു 


270 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ 181 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് 40 സീറ്റുകളില്‍ കോണ്‍ഗ്രസും 38 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്ന കോണ്‍ഗ്രസ് തിരിച്ചരവ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 53.38 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ദല്‍ഹി നഗരത്തിലെ 35 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബി.ജെ.പിയ്ക്ക് അനുകൂല റിസല്‍ട്ടുകളായിരുന്നു പുറത്ത് വിട്ടത്. എന്നാല്‍ പ്രവചിച്ചയത്ര സീറ്റുകള്‍ ബി.ജെ.പിയക്ക് ലഭിക്കുമോ എന്നതാണ് കേന്ദ്രങ്ങള്‍ നോക്കുന്നത്.

270 ല്‍ 200 സീറ്റുകളും ബിജെ.പി നേടുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടിയായിരുന്നു ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more