ശത്രുക്കളുടെ ആക്രമണം റഡാറിലൂടെ തിരിച്ചറിഞ്ഞ് പ്രത്യാക്രമണം നടത്തുകയാണ് മിസൈല്‍ പ്രതിരോധ കവചം ചെയ്യുന്നത്.
അക്രമിക്കാനെത്തുന്ന മിസൈലുകളെ 2000 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് തകര്‍ക്കാന്‍ കവചത്തിന് സാധിക്കും. അന്തരീക്ഷപരിധിക്കുള്ളിലും പുറത്തേക്കും പ്രഹരശേഷിയുള്ള മിസൈലുകള്‍ ഇതിനായി സജ്ജമായിരിക്കും. മാനുഷിക ഇടപെടല്‍ ഒട്ടുമില്ലാതെയാണ് പ്രവര്‍ത്തനം മുഴുവന്‍ നടക്കുക.
മുംബൈ, ദല്‍ഹി എന്നീ മെട്രോ നഗരങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചാല്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും കവചം സ്ഥാപിക്കും.
നിലവില്‍ അമേരിക്ക. റഷ്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചമുള്ളത്.
ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലാണ് പദ്ധതി പ്രാവര്‍ത്തികമായത്. 2006 നവംബറിലായിരുന്നു പദ്ധതിയുടെ ആദ്യ പരീക്ഷണം നടന്നത്.