മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ ഫെബിനെതിരെ ട്വിറ്ററില്‍ ആരോപണമുയര്‍ത്തി ദല്‍ഹി എം.എല്‍.എ. ശിരോമണി അകാലിദള്‍ ദേശീയ വക്താവ് കൂടിയായ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ട്വിറ്ററില്‍ സഫയാണ് ദല്‍ഹിയിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എം.എല്‍.എയ്‌ക്കെതിരെ സഫയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മലപ്പുറം കരുവാരക്കുണ്ട് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത സഫയുടെ, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് കുഞ്ഞിമുഹമ്മദ് പരാതിയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയോടൊപ്പം സഫ നില്‍ക്കുന്ന ചിത്രങ്ങളും ദല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും ഉപയോഗിച്ച് ‘ഇപ്പോള്‍ നാമെല്ലാം അറിയുന്നു,ദല്‍ഹിയിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ആരെന്ന്’ എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന നേതാവാണ് മഞ്ജീന്ദര്‍ സിങ് സിര്‍സ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സഫ നിലവില്‍ ക്രിസ്മസ് അവധിയായതിനാല്‍ സഹോദരന്റെ കൂടെ ദുബായിലാണ്. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കപ്പെട്ടു.