ദല്‍ഹി: ദല്‍ഹിയില്‍ നടന്ന സാമൂദായിക കലാപങ്ങളില്‍ പൊലീസിനും പ്രധാന പങ്കുണ്ടെന്ന് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആക്രമമഴിച്ചുവിടുകയും നിരവധി പേരേ ശാരീരിക ഉപദ്രവിക്കുകയും ചെയ്യാന്‍ പൊലീസ് മുന്നില്‍ നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അക്രമം നടന്ന പലയിടത്തും പൊലീസ് മൗനം പാലിച്ചതും കലാപത്തിന് ആക്കം കൂട്ടി. കലാപസമയത്ത് പൊലീസ് വളരെ പക്ഷാപാതപരമായിയാണ് പെരുമാറിയത്. കപില്‍ ശര്‍മ്മയെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളെ അവഗണിച്ചുകൊണ്ടാണ് കുറ്റപത്രം വരെ തയ്യാറാക്കിയത്. ഇതെല്ലാം പൊലീസിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല കേസുകളിലും എഫ്.ഐ.അര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരെ പൊലീസ് താല്പര്യം കാണിച്ചില്ല. ആക്രമം നടന്ന് വളരെ വൈകി മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് വരെ.
കലാപ സമയത്ത് വ്യാപകമായ തീപിടുത്തം, കൊലപാതകം, കൊള്ളയടിക്കല്‍ എന്നീ പരാതികളില്‍ വളരെ വൈകി മാത്രമാണ് അന്വേഷണം തുടങ്ങിയത്. മോഹന്‍ നഴ്‌സിംഗ് ഹോമില്‍ നടന്ന വെടിവെപ്പിലും പൊലീസിന്റെ അനാസ്ഥ പ്രകടമാണെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള പക്ഷപാതരമായ നയങ്ങളാണ് ദല്‍ഹിയിലെ ക്രമസമാധാന സംവിധാനങ്ങളെ തകിടം മറിച്ചത്. വടക്ക് കിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമങ്ങളെ പറ്റിയുള്ള അന്വേഷണം വഴിതിരിച്ചുവിടാനും ഉന്നതസംവിധാനങ്ങള്‍ ശ്രമിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം പൗരത്വഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടവും പൊലീസും കൂട്ടായാണ് പ്രവര്‍ത്തിച്ചത്. ഈ പക്ഷാപാത നിലപാടാണ് രാജ്യ തലസ്ഥാനമായ ദല്‍ഹിയിലെ ക്രമസമാധാന നില തകര്‍ത്തത്.
ന്യൂനപക്ഷങ്ങളോടുള്ള ഇത്തരം വെറുപ്പും വിവേചനവും ആണ് സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് പ്രയോഗിച്ചതെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
അതിന്റെ ഫലമായി പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അത് കൂടാതെ സിഎ.എ അനുകൂലികളായവരെ ലക്ഷ്യമിട്ടുള്ള ആക്രമത്തിനും പൊലീസിന്റെ മൗനാനുവാദമുണ്ടായിരുന്നു.
പ്രതിഷേധങ്ങള്‍ക്ക് പ്രതികാരമെന്നോണം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമപ്രവര്‍ത്തനങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ