ന്യൂദല്‍ഹി: ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട പെണ്‍സുഹൃത്തിനെ 24 കാരന്‍ തൊണ്ടകീറി കൊലപ്പെടുത്തി. 42 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്.
പ്രതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ യുവതി ആഗ്രഹിച്ചിരുന്നു. ഇതാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 10 നാണ് യുവതി കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. 17 വയസ്സുള്ള ഇവരുടെ മകള്‍ ബന്ധുവിനെ കാണാന്‍ പുറത്തുപോയ സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍ എത്തി കൊലപ്പെടുത്തിയത്. വൈകീട്ട് തിരിച്ചെത്തിയ മകള്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
പ്രതി കൃഷ്ണയെ ജൂലൈ 12 ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നും താനുമായുള്ള ബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Delhi Man Slits Woman’s Throat For Wanting To End Relationship: Police