| Saturday, 28th December 2024, 3:34 pm

ആം ആദ്മി പാർട്ടിയുടെ വനിതാ പദ്ധതിയെക്കുറിച്ച് അന്വേഷിക്കണം; ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആം ആദ്മി പാർട്ടിയുടെ വനിതാ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ. സ്ത്രീകൾക്ക് 2,100 രൂപ നൽകുമെന്ന ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം അന്വേഷിക്കാൻ ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ (എൽ.ജി) വി.കെ സക്‌സേന ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകി. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിൻ്റെ പരാതിയെ തുടർന്നാണ് നിർദേശം.

ആം ആദ്മി പാർട്ടിയുടെ 2,100 രൂപയുടെ പദ്ധതി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും വിഷയം ദൽഹി എൽ.ജി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം വി.കെ. സക്സേനയെ കണ്ടിരുന്നു.

നിലവിലില്ലാത്ത ഒരു പദ്ധതിയുടെ ഫോമുകൾ പൂരിപ്പിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകർ സ്ത്രീകളുടെ ഫോൺ നമ്പറുകളും വിലാസങ്ങളും ശേഖരിക്കുകയാണെന്ന് ദീക്ഷിത് നൽകിയ പരാതിയിൽ പറയുന്നു.

ദൽഹി മുഖ്യമന്ത്രി അതിഷിയും എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളും ‘മഹിളാ സമ്മാൻ യോജന’ ഇതിനകം തന്നെ നഗരത്തിൽ പ്രവർത്തനക്ഷമമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ അത് ഇനിയും പ്രവർത്തനക്ഷമമായില്ലെന്ന് ദീക്ഷിത് പറഞ്ഞു.

അങ്ങനെയൊരു പദ്ധതിയില്ലെന്ന് ദൽഹി സർക്കാർ വകുപ്പ് ബുധനാഴ്ച പറഞ്ഞു. ഈ പദ്ധതിക്കായി വിവരങ്ങൾ ശേഖരിക്കുന്നത് വഞ്ചനാപരമായ കേസാണ്, അവർ സ്ത്രീകളിൽ നിന്ന് ഫോൺ നമ്പറുകളും വിലാസങ്ങളും ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അത് അന്വേഷിക്കുകയും ഈ തട്ടിപ്പ് നടത്തിയ രണ്ട് പേർക്കെതിരെയും എടുക്കയും ചെയ്യണം. അതായത് അതിഷി, കെജ്‌രിവാൾ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Delhi Lt Governor calls for inquiry into AAP’s women scheme

We use cookies to give you the best possible experience. Learn more