ന്യൂദല്‍ഹി: ദല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം.രൂക്ഷമായ സംഘര്‍ഷത്തില്‍ സ്ഥലത്ത് വെടിവെപ്പുണ്ടായി. ഒപ്പം സ്ഥലത്തെ പൊലീസ് വാഹനങ്ങള്‍ അഭിഭാഷകര്‍ തീയിടുകയുമുണ്ടായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഘര്‍ഷത്തില്‍ ഒരഭിഭാഷകന് പരിക്കേറ്റു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കോടതി വളപ്പിനെ സംഘര്‍ഷത്തിലാക്കിയത്.
തര്‍ക്കത്തെ തുടര്‍ന്ന് ഒരു അഭിഭാഷകന്‍ പൊലീസുകാരനെ മര്‍ദിച്ചത് സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് വാഹനങ്ങള്‍ അഭിഭാഷകര്‍ കത്തിക്കുകയുമുണ്ടായി.