ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കാണാതായവരെ കണ്ടെത്തണമെന്നും ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.
സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ള മൃതദേഹങ്ങളടക്കം പരിശോധിച്ച് വിവരങ്ങള്‍ നല്‍കണമെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.
മരിച്ചവരുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ദല്‍ഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ 44ല്‍ നിന്നും 53 ആയി ഉയര്‍ന്നിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ദല്‍ഹി കലാപത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമുയരുന്നതിനിടെ കലാപത്തിന്റെ ദൃശ്യങ്ങള്‍ ദല്‍ഹി പൊലീസ് പുറത്തു വിട്ടിരുന്നു. ചാന്ദ്ബാഗില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്.
പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ കപില്‍ മിശ്രയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിച്ച് കേസെടുക്കണമെന്ന് ദല്‍ഹി ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.