| Monday, 22nd May 2023, 12:11 pm

ഡോക്യുമെന്ററിയിലൂടെ പ്രധാനമന്ത്രിയുടെ യശസ് കളങ്കപ്പെടുത്തി: ബി.ബി.സിക്ക് ദല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സിക്ക് ദല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററിയില്‍ ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും യശസിനെ കളങ്കപ്പെടുത്തുന്നു എന്ന് ആരോപിച്ച മാനനഷ്ടക്കേസിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സംഘടനയാണ് കേസ് നല്‍കിയത്. സംഘടനയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാള്‍വേയാണ് കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം ബി.ബി.സി (യു.കെ)യെ കൂടാതെ ഇന്ത്യയിലെ ബി.ബി.സി ഓഫീസിനും നോട്ടീസ് അച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് കോടതി സെപ്റ്റംബര്‍ 15ലേക്ക് മാറ്റി വെച്ചു.

updating….

CONTENT HIGHLIGHT: DELHI HIGHCOURT SEND SUMMONS AGAINST BBC

Latest Stories

We use cookies to give you the best possible experience. Learn more