| Wednesday, 26th February 2020, 5:48 pm

ദല്‍ഹി കലാപത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കളുടെ പേരില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി പൊലീസിനോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ബി.ജെ.പി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.

കലാപത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും ജഡ്ജി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ എന്തുകൊണ്ട് കേസെടുത്തില്ലാ എന്നും കോടതി ചോദിച്ചിരുന്നു.

ഇന്നലെ അര്‍ധ രാത്രി ഹൈക്കോടതി ഈ വിഷയത്തില്‍ വാദം കേട്ടിരുന്നു. അതിന് ശേഷം പൊലീസിനോട് കലാപ മേഖലയിലേക്ക് പോകാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. അതിന് ശേഷം വീണ്ടും ബുധനാഴ്ച ഈ കേസ് ദല്‍ഹി ഹൈക്കോടതിയുടെ പരിഗണയിലേക്ക് വരികയായരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more