ന്യൂദല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
ജസ്റ്റിസുമാരായ രാജീവ് ശക്ദേര്‍, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021-ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിനിടയില്‍ അടിയന്തിര സഹായം ആവശ്യമായി വരുമ്പോള്‍ അത് ലഭ്യമാക്കാനാണ് നിബന്ധന വെച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാര്‍ വെച്ചിരിക്കുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുള്ള കടന്ന്
കയറ്റത്തിന് പുറമെ, ജഡ്ജിമാര്‍ വഹിക്കുന്ന പദവിയെ താഴ്ത്തുന്നത് കൂടിയാണെന്ന് ആരോപിച്ച് അമന്‍ വച്ചാര്‍ നല്‍കിയ ഹരജിയിലാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവ്.
Content Highlights: Delhi high court overturned an order requiring government permission for judges to travel abroad