ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LOC) ദല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തു. സര്‍ക്കുലര്‍ മനുഷ്യാവകാശലംഘനമെന്ന് കോടതി പറഞ്ഞു.
ഇ.ഡി നടപടിക്കെതിരെ റാണ അയ്യൂബ് നല്‍കിയ റിട്ട് ഹരജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ലണ്ടനിലേക്ക് പോകാനിരുന്ന റാണ അയ്യൂബിനെ നേരത്തെ തടഞ്ഞിരുന്നത്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആയിരുന്നു നടപടി.
കൊവിഡ്19 ദുരിതാശ്വാസത്തിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്ന കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്.