| Friday, 28th August 2020, 5:34 pm

'യു.പി.എസ്.സി ജിഹാദ്'; വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ പരിപാടിയുടെ സംപ്രേഷണം തടഞ്ഞ് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടയായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ
വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ സുദര്‍ശന്‍ ടിവി സംപ്രേഷണം ചെയ്യുന്ന വിവാദ പരിപാടിയുടെ പ്രക്ഷേപണം ദല്‍ഹി ഹൈക്കടോതി സ്‌റ്റേ ചെയ്തു.

വെള്ളിയാഴ്ച എട്ടുമണിക്കാണ് പരിപാടിയുടെ സംപ്രേഷണം നിശ്ചയിച്ചിരുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഈ അടുത്തായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നാണ് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം.

ഈ അടുത്ത കാലത്തായി മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു.

ഈ തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

അഖിലേന്ത്യ സര്‍വ്വീസുകളായ ഐ.പി.എസ് ,ഐ.എ.എസ് തസ്തികകളില്‍ മുസ്ലിം സാന്നിദ്ധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? സുരേഷ് ചവെങ്ക ചോദിച്ചിരുന്നു.

ചാനലിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Delhi HC Stays Broadcast of Sudarshan TV’s Show on ‘UPSC Jihad’

We use cookies to give you the best possible experience. Learn more