ന്യൂദല്‍ഹി: നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഗുഞ്ചന്‍ സക്‌സേന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം നേരത്തെ ആരംഭിച്ചതിനാല്‍ ഇപ്പോള്‍ നിരോധനം കൊണ്ടുവരാനാവില്ലെന്നും ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ടായിരുന്നു കേന്ദ്രം ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.കേന്ദ്രത്തിനു വേണ്ടി അഡിഷണല്‍ സോളിസിറ്ററി ജനറല്‍ സഞ്ജയ് ജെയ്ന്‍ ആയിരുന്നു ഹാജരായത്.
എന്നാല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ടാണ് കോതിയെ സമീപിക്കാത്തതെന്നും ഇപ്പോള്‍ സിനിമയുടെ പ്രദര്‍ശനം തടയാനാവില്ലെന്നുമായിരുന്നു ജസ്റ്റിസ് രാജീവ് ശക്ധര്‍ വ്യക്തമാക്കിയത്.
നേരത്തെ സിനിമയ്‌ക്കെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് വ്യോമസേന കത്തെഴുതിയിരുന്നു. നെറ്റ്ഫ്‌ളിക്‌സും ധര്‍മ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടെന്ന് കാണിച്ചുകൊണ്ടായിരുന്നു കത്ത്.
സേനയെ ആധികാരികമായി പ്രതിനിധീകരിക്കണമെന്നും അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും വേണമെന്നും ധാരണ ഉണ്ടായിരുന്നു, ഇത് ലംഘിച്ചെന്നുമാണ് വ്യോമസേന ആരോപിച്ചത്.
ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റുമാരില്‍ ഒരാളായ ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാന്‍വി കപൂറായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഓഗസ്റ്റ് 12 ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില് റിലീസ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക