ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്ത മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗ്യസ്ഥക്ക് മുന്ന് വര്‍ഷം തടവ് ശിക്ഷ. ദല്‍ഹി ഹൈക്കോടതിയാണ് ഇസ്‌ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസില്‍ ഉദ്യോഗസ്ഥയായിരുന്ന മാധുരി ഗുപ്തയെ ശിക്ഷക്ക് വിധിച്ചത്.
പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷം തടവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ത്ഥ് ശര്‍മ്മയാണ് വിധിച്ചത്. പാക്കിസ്ഥാനില്‍ ഉദ്യോഗസ്ഥയായിരിക്കുന്ന കാലയളവില്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരായ മുബഷിര്‍ റസറാണ, ജംഷദ് എന്നിവര്‍ക്ക് ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.
Also Read കോഴിക്കോട്ടെ അപൂര്‍വ്വ പനി: മൃഗങ്ങള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശം; ശ്രദ്ധ മതി ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ഉര്‍ദു ഭാഷയിലെ പ്രാവീണ്യമായിരുന്നു ഇവരെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ നിയമിക്കാന്‍ കാരണം.
2009 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ 2010 വരെയുള്ള കാലയളവില്‍ ഇ-മെയില്‍ വഴിയാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
2010 ഏപ്രില്‍ 22നാണ് മാധുരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം അപ്പീല്‍ നല്‍കുന്നതിനായി മാധുരിക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.