Onion Price
നാളെ മുതല്‍ 24 രൂപ വിലയില്‍ ഉള്ളി വില്‍പന നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 27, 12:27 pm
Friday, 27th September 2019, 5:57 pm

ന്യൂദല്‍ഹി: ഉള്ളിവില കുതിച്ചുയരുന്നതിനിടെ ദല്‍ഹിയില്‍ സെപ്റ്റംബര്‍ 28 മുതല്‍ കിലോയ്ക്ക് 23.9 രൂപയ്ക്ക് ഉള്ളി ജനങ്ങളിലേക്കെത്തിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംസ്ഥാനത്തെ 400 റേഷന്‍ ഷോപ്പുകളിലൂടെയും 70 മൊബൈല്‍ വാനുകളിലുമായാണ് ഉള്ളി വില്‍പന നടത്തുകയെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഒരാള്‍ക്ക് ഒരു സമയം അഞ്ച് കിലോ ഉള്ളി വരെ വാങ്ങാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനിടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു ലക്ഷം കിലോ ഉള്ളി വാങ്ങി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റീട്ടെയില്‍ ഷോപ്പുകളില്‍ നിലവില്‍ 60-80 രൂപയ്ക്കാണ് ഉള്ളി വില്‍പന നടത്തുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ ഉത്പന്നം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വാങ്ങുന്ന ഉള്ളിയുടെ നിലവാരം പരിശോധിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് അയച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ ഉള്ളിയ്ക്ക് പിന്നാലെ തക്കാളിയുടെ വിലയും കുതിച്ചുയര്‍ന്നിരുന്നു. 40 മുതല്‍ 60 വരെയാണ് ദല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍. തക്കാളിയുടെയും വില ഏറക്കുറെ സമാനമായ അവസ്ഥയിലാണ്.