| Thursday, 29th April 2021, 2:05 pm

മധ്യപ്രദേശിന് ചോദിച്ചതില്‍ കൂടുതല്‍ ഓക്‌സിജന്‍, ദല്‍ഹിയ്ക്ക് ചോദിച്ചതിലും കുറവ്; കാരണം വിശദീകരിക്കാന്‍ കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദല്‍ഹിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദല്‍ഹിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

എന്നാല്‍ ദല്‍ഹി സര്‍ക്കാരിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹരജിയില്‍ അന്തിമവിധി പറയുമെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi govt tells HC all other states got more oxygen than asked for, court asks Centre to explain

We use cookies to give you the best possible experience. Learn more