| Monday, 26th April 2021, 12:33 pm

പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ ദല്‍ഹി സര്‍ക്കാര്‍; 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍;1.34 കോടി വാക്‌സിനുകള്‍ വാങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

1.34 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിന് ഇന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉടന്‍ തന്നെ വാങ്ങുകയും ആളുകള്‍ക്ക് എത്രയും വേഗം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്.

ഏപ്രില്‍ 19 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 677 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ദല്‍ഹിയിലെ മരണ നിരക്ക് 300ന് മുകളിലാണ്. 357 പേര്‍ മരിച്ച ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Delhi govt has decided to provide free vaccines to everyone above 18 years of age, says Arvind Kejriwal

We use cookies to give you the best possible experience. Learn more