ന്യൂദല്‍ഹി: ദല്‍ഹി പാര്‍ക്കുകളില്‍ ശുദ്ധമായ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് ആം ആദ്മി സര്‍ക്കാര്‍ നിരോധിച്ചു. പാര്‍ക്കുകളില്‍ പൂന്തോട്ടമുണ്ടാക്കാന്‍ ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ദല്‍ഹിയിലെ ജനപ്രതിസന്ധി പരിഹരിക്കുന്നതിനു ഈ നീക്കം സഹായിക്കും. കൂടാതെ ശുദ്ധീകരിച്ച ജലത്തിലൂടെ പണം സ്വരൂപിക്കാനും സഹായിക്കും.
നിരോധനം സംബന്ധിച്ച് ഉത്തരവ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ജഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദല്‍ഹിയില്‍ പൊതു ഉടമസ്ഥതയിലുള്ള 8,000ത്തോളം പാര്‍ക്കുകളാണുള്ളത്. ഇവിടെ പൂന്തോട്ടമുണ്ടാക്കുന്നതിനായി 80മില്യണ്‍ ഗാലണ്‍സ് ജലമാണ് ഒരു ദിവസം ഉപയോഗിക്കുന്നത്. ദല്‍ഹിയുടെ പത്തിലൊന്നു ഭാഗത്തിനു ആവശ്യമായത്.
സര്‍ക്കാറിന്റെ പുതിയ നയപ്രകാരം ശുദ്ധീകരിച്ച മലിനജലത്തിന്റെ ഉപയോഗം 2017 ഓടെ 25% വര്‍ധിപ്പിക്കും. 2022 ഓടെ ഇത് 55% ആക്കി ഉയര്‍ത്തും. 2027 ഓടെ ഇത് 80% ആക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.
കുടിവെള്ളേതര ആവശ്യങ്ങള്‍ക്ക് ഇത്തരം ജലം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ശുദ്ധജല ഉപയോഗം കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.