പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ച് ദല്‍ഹി സര്‍ക്കാര്‍. ടാക്‌സി, ഓട്ടോ-ഇ റിക്ഷ ഡ്രൈവമാര്‍ ഉള്‍പ്പെടെയാണ് ധനസഹായത്തിനര്‍ഹരായിട്ടുള്ളത്.
എങ്ങനെയാണ് ഈ ധനസഹായം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കും. ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നും അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
35000 നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ധനസഹായം നേരത്തെ ദല്‍ഹി സര്‍ക്കാര്‍ നല്‍കിയിരുന്നു.
ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ പിടിയിലാണ്. അപ്പോള്‍ ദരിദ്രരെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.