| Saturday, 14th August 2021, 7:22 pm

കേന്ദ്രത്തിന് 'പുതിയ പണിയുമായി ' കെജ്‌രിവാള്‍ കര്‍ഷകരുടെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്തുന്നതിന് വേണ്ടി ദല്‍ഹി സര്‍ക്കാറിന്റെ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുടെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്തുന്നതിന് വേണ്ടി സര്‍വേ നടത്താനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍.

പ്രധാന വിളകളുടെ കൃഷിയില്‍ നിന്നുള്ള ചെലവും വരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കാന്‍ കാര്‍ഷിക മേഖലയെക്കുറിച്ച് ഒരു പഠനമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആസൂത്രണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു മൂന്നാം കക്ഷി ഏജന്‍സിയായിരിക്കും പഠനം നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

ഓരോ ഗ്രാമത്തില്‍നിന്നും 40 സ്ഥലങ്ങളാണ് സര്‍വേയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുക. 25 ഗ്രാമങ്ങളിലാണ് പഠനം നടത്തുന്നത്.

കൃഷിയുടെ വിശദാംശങ്ങള്‍ക്ക് പുറമേ, കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുണ്ടോയെന്ന വിവരങ്ങളും സര്‍വേ നടത്തുന്നതവര്‍ ശേഖരിക്കും.

കര്‍ഷകര്‍ക്ക് ഏതെങ്കിലും യൂണിയനുമായി ബന്ധമുണ്ടോ എന്നും പഠനത്തില്‍ അന്വേഷിക്കും.

അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ ഇപ്പോഴും കര്‍ഷകര്‍ സമരം തുടരുകയാണ്. മൂന്ന് നിയമവും പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Delhi government to carry out survey to know ‘actual condition’ of farmers

We use cookies to give you the best possible experience. Learn more