| Saturday, 29th December 2012, 3:01 pm

ദല്‍ഹി കൂട്ടബലാത്സംഗം: പ്രതിഷേധം കേരളത്തിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം/ കോഴിക്കോട്: ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം കേരളത്തിലും. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.[]

തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തില്‍ വനിതകൂട്ടായ്മ നടന്നു. കൊച്ചിയിലും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. കോഴിക്കോട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.

വിവിധ സംഘടനകള്‍ സംഘടിച്ചാണ് കോഴിക്കോട് പ്രതിഷേധം നടത്തുന്നത്. അജിത(അന്വേഷി), വിജി(പെണ്‍കൂട്ട്), ദിവ്യ(പി.എസ്.എഫ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് പ്രതിഷേധം നടക്കുന്നത്.

പീഡനക്കേസിലെ പ്രതികളായ ജനപ്രതിനിധികളെ സര്‍ക്കാര്‍ പുറത്താക്കുക, ബലാത്സംഗികള്‍ ഭരിക്കുന്ന നാട്ടില്‍ പാവം സ്ത്രീകള്‍ക്ക് നീതി കിട്ടുമോ, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി കബനി, വിജേഷ് എന്നിവര്‍ പ്രതിഷേധത്തിന് ആവേശം പകരുന്ന രീതിയിലുള്ള ഗാനങ്ങളുമായി എത്തിയതും സമരത്തിന് വേറിട്ട മുഖം നല്‍കി കൂടതല്‍ ജനകീയമാക്കി.

കടുത്ത ലജ്ജയും ഭയവും കടന്നുപോകുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും തന്റെ മകള്‍ക്കുണ്ടായ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥനയെന്നും തൃശൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

We use cookies to give you the best possible experience. Learn more