ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യോജിച്ച് നടത്തുന്ന പ്രക്ഷോഭത്തിന് അല്‍പ്പസമയത്തിനകം തുടക്കാമാകും.
“ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം” എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ ഭാഗമാകുന്നതിനായി പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ദല്‍ഹിയിലേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.
ALSO READ: നജീബ് തിരോധാനത്തില്‍ അന്വേഷണം പൂര്‍ണമെന്ന് സി.ബി.ഐ; കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നു
കിസാന്‍സഭയും സി.ഐ.ടി.യുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, തപാല്‍ ടെലികോം ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിക്കുണ്ടാകും.
രാംലീല മൈതാനിയില്‍നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റാലി പാര്‍ലമെന്റിനുമുന്നില്‍ പൊതുയോഗത്തോടെ അവസാനിക്കും. മൂന്നുലക്ഷത്തോളംപേര്‍ അണിനിരക്കുമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.വിജയരാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
WATCH THIS VIDEO: