[]ന്യൂദല്‍ഹി: 2010 മുതലുള്ള സീസണിലെ ഏറ്റവും വലിയ ##മഞ്ഞ് വീഴ്ച്ചമൂലം തലസ്ഥാനത്തെ റോഡ്, വിമാന, ട്രെയിന്‍ ഗതാഗതങ്ങളെ സാരമായി ബാധിച്ചു.
മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള റണ്‍വെ പുലര്‍ച്ചെ 4 മണി വരെ അടച്ചിട്ടു. ഇത് 89 വിമാനസര്‍വീസിനെ ബാധിച്ചു.
ദല്‍ഹിയിറങ്ങേണ്ട 13 അന്താരാഷ്ട്ര വിമാനങ്ങളും 5 അഭ്യന്തര വിമാനങ്ങളും വൈകുകയും 4 അഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 26 അന്താരാഷ്ട്ര വിമാനങ്ങളും 14 അഭ്യന്തര വിമാനങ്ങളും വൈകുകയും 27 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്്തു.
എന്നാല്‍ മൂടല്‍ മഞ്ഞ് കുറഞ്ഞതോടെ വിമാനങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ വിമാനങ്ങള്‍ ലാന്റ് ചെയ്തിട്ടും സുരക്ഷാകാരണങ്ങളുടെ പേരില്‍ തങ്ങളെ പുറത്തിറങ്ങാന്‍ സമ്മതിച്ചില്ലെന്ന് മൂന്നാം ടെര്‍മിനലിലെ യാത്രക്കാര്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
വിമാനങ്ങളുടെ കൂടിയ കാഴ്ച്ചയായ 600 മീറ്ററിനേക്കാള്‍ കുറവായതിനാല്‍ ഞാറാഴ്ച്ച 206 വിമാനങ്ങള്‍ സമയം വൈകുകയും 9.30 വരെ കാലാവസ്ഥ തത്സ്ഥിതി തുടരുകയും ചെയ്തു.
ഇത് നിലനില്‍ക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള യാത്ര ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തലസ്ഥാനത്തെ ട്രെയിനിന്റെ സ്ഥിതിയും സമാനമാണ്. മൂടല്‍ മഞ്ഞ് കാരണം 28 ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാവിലെ 7.8 ഡിഗ്രിയിലും കുറവാണ് അനുഭവപ്പെട്ടത്. മധ്യപ്രദേശില്‍ നിന്നും വീശേണ്ട ശക്തമായ കാറ്റിന്റേയും ഈര്‍പ്പത്തിന്റേയും അഭാവത്താല്‍ ദല്‍ഹിയിലും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലെ സമതലപ്രദേശങ്ങളിലും കാലാവസ്ഥ സമാനസ്ഥിതിയായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ദല്‍ഹിയെ കൂടാതെ ഹരിയാന, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അനേകം നഗരങ്ങളും കനത്തമൂടല്‍മഞ്ഞാണ്.