വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 50 സീറ്റുകളില്‍ മുന്നേറി ആംആദ്മി. ബി.ജെ.പി 16 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് നില മെച്ചപ്പെടുത്തിയിരിക്കുന്നത്.
കടുത്ത മത്സരമുണ്ടായിരുന്ന ചാന്ദ്‌നി ചൗക്കില്‍ ആംആദ്മിയാണ് ലീഡ് ചെയ്യുന്നത്. ഷാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഗ്‌റയിലും ആംആദ്മിയാണ് മുന്നില്‍.
ബി.ജെ.പി നേതാവ് കപില്‍ മിശ്ര മത്സരിക്കുന്ന മോഡേണ്‍ ടൗണില്‍ പിന്നിലാണ്. നേരത്തെ ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന കപില്‍ മിശ്ര പിന്നീട് കെജ്രിവാളിന്റെ വലിയ വിര്‍ശകനാവുകയും പാര്‍ട്ടി വിടുകയുമായിരുന്നു. ഇവിടെ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്നു ഇദ്ദേഹം.
എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.