ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വിജയമെന്ന് റിപ്പബ്ലിക്ക് ടി.വിയും. 48 മുതല്‍ 61 സീറ്റുവരെയാണ് റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ആംആദ്മി പാര്‍ട്ടി നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബി.ജെപിക്ക് 9 മുതല്‍ 21 സീറ്റു വരെയാണ് വിജയ സാധ്യത കല്‍പ്പിക്കുന്നത്. അേത സമയം കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയേക്കാം എന്ന് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോളിലും ആംആദ്മിക്ക് തന്നെയായിരുന്നു ഭൂരിപക്ഷം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
70 ല്‍ 53 സീറ്റാണ് ആംആദ്മിക്ക് ന്യൂസ് എക്‌സ് സാധ്യത കല്‍പ്പിക്കുന്നത്. 11-17 ആണ് ബി.ജെ.പിക്കുള്ള സീറ്റുകള്‍. പൂജ്യം മുതല്‍ രണ്ടു സീറ്റു വരെയാണ് കോണ്‍ഗ്രസിന് സാധ്യത.
ദല്‍ഹിയില്‍ വീണ്ടും ആം ആദ്മി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 44 സീറ്റുകള്‍ നേടി ആം ആദ്മി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയ്ക്ക് 26ലധികം സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലം.