സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി; സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
Delhi
സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി; സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2020, 6:30 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സോണിയയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം. പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി സോണിയാഗാന്ധിയുടെ വസതിക്ക് മുന്നിലെത്തിയത്.


പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളില്‍ അരവിന്ദ് സിംഗ്, ഹര്‍മന്‍ സിംഗ് എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.

പ്രതിഷേധക്കാര്‍ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്‍ തടഞ്ഞു. അതേസമയം പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടതെന്നും ആര്‍.ജെ.ഡിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

ഫെബ്രുവരി 8നാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ