ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ ലീഡുയര്‍ത്തി മുന്നേറുകയാണ് ആംആദ്മി പാര്‍ട്ടി. ന്യൂദല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നേറുകയാണ്.
ബി.ജെ.പിയുടെ സുനില്‍ യാദവും കോണ്‍ഗ്രസിന്റെ രോമേഷ് സഭാര്‍വലുമായിരുന്നു കെജ്‌രിവാളിനെതിരെ മത്സരിച്ചത്. ദല്‍ഹിയില്‍ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നത്.
ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ന്യൂദല്‍ഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ബി.ജെ.പിക്കൊപ്പമായിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ദല്‍ഹി ആംആദ്മിക്കൊപ്പം എന്ന സൂചനയാണ് ഉയരുന്നത്. 50 സീറ്റുകളിലാണ് നിലവില്‍ ആംആദ്മി ലീഡ് ചെയ്യുന്നത്. ബി.ജെ.പി 20 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.
2013ല്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനിനോട് 25,000 വോട്ടുകള്‍ക്ക് വിജയിച്ചായിരുന്നു കെജ്‌രിവാള്‍ ദല്‍ഹി അധികാരത്തിലേക്കെത്തിയത്. 2015ല്‍ കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി 70ല്‍ 67 സീറ്റുകളും നേടി ദല്‍ഹിയില്‍ രണ്ടാമതും അധികാരത്തിലേറി. മൂന്നാം തവണയും ദല്‍ഹി ആംആദ്മിക്കൊപ്പമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങളില്‍നിന്നും വ്യക്തമാകുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ