ന്യൂദല്‍ഹി: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിനോ പരിശീലിപ്പിക്കുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനോ അഫ്ഗാനിസ്ഥാനിലെ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രാദേശിക ഉച്ചകോടി.
ഇന്ത്യ, റഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉച്ചകോടി വിലയിരുത്തി. അഫ്ഗാന് സാധ്യമായ എല്ലാ മാനുഷിക സഹായവും നല്‍കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയായി
അഫ്ഗാന്‍ ഒരിക്കലും ആഗോള ഭീകരതയുടെ സുരക്ഷിത താവളമാകില്ലെന്ന് ഉറപ്പാക്കാന്‍, ഭീകരതയെ അതിന്റെ എല്ലാ അര്‍ഥത്തിലും നേരിടാനുള്ള തങ്ങളുടെ പ്രതിബദ്ധതയും യോഗം ചര്‍ച്ച ചെയ്‌തെന്ന് എട്ട് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.