'കയ്യടിക്കടാ...ഇതാണ് കളത്തിനു പുറത്തെ ഹീറോസ്'; അവയവദാനത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങള്‍
ipl 2018
'കയ്യടിക്കടാ...ഇതാണ് കളത്തിനു പുറത്തെ ഹീറോസ്'; അവയവദാനത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th May 2018, 9:36 am

ദല്‍ഹി: ഐ.പി.എല്ലില്‍ തുടര്‍തോല്‍വികളേറ്റു വാങ്ങുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റ് ടീമുകള്‍ക്ക് മാതൃകയാകുകയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരങ്ങള്‍. അവയവദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് ഗിവിംഗ് പരിപാടിയില്‍ പങ്കെടുത്ത ഡല്‍ഹി താരങ്ങള്‍ അവയവദാനത്തിന് സമ്മതമാണെന്ന് പ്രതിജ്ഞയെടുത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറും ഡല്‍ഹിയുടെ മുന്‍ നായകനുമായ ഗൗതം ഗംഭീറടക്കമുള്ള താരങ്ങള്‍ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. എല്ലാവരും അവയവദാനത്തിന് ഒരുങ്ങണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

ALSO READ:  കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ, കിതച്ചുവീണ് റയല്‍

” എല്ലാവരും അവയവദാനത്തിന് തയ്യാറാകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ നമ്മുടെ ജീവിതം കൊണ്ട് കഴിയുമെന്നതിനേക്കാള്‍ വലിയ കാര്യം മറ്റൊന്നുമില്ല. എല്ലാവരും ഇതിന് തയ്യാറാകണം.”

ഡല്‍ഹിയുടെ സൂപ്പര്‍താരങ്ങളായ മുഹമ്മദ് ഷമിയും പൃഥ്വി ഷായും അടക്കമുള്ളവര്‍ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. ഡല്‍ഹിയുടെ ഒഫിഷ്യല്‍ പാര്‍ട്‌നറാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍.

ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനത്താണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്.

WATCH THIS VIDEO: